News

വി. യൗസേപ്പിതാവിൻ്റെ വർഷാചരണത്തിനു ഭക്തിനിർഭരമായ സമാപനം
25-01-2021

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനാ പരിപാടി ‘സാദര’ ത്തിൻ്റെ സമാപനം ‘പാട്രിസ് കോർദേ ‘പിതൃഹൃദയത്തോടെ- സൂം മീറ്റിംഗിലൂടെ നടത്തി. അയർലണ്ട് നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഷിക്കാഗോ സെൻ്റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തിൽ മാതൃക ആക്കണമെന്ന് ബിഷപ്പ് ഉത്ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിൻൻ്റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങൾക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെ പിതാവ് തൻൻ്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകർമ്മങ്ങൾക്കും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ. ഡോ. ജോസഫ് കറുകയിൽ കാർമ്മികനായിരുന്നു.

പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണൽ പ്രസിഡൻ്റ് തോംസൺ തോമസ്, വൈസ് പ്രഡിഡൻ്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാൻസിസ് ജോസഫ് എന്നിവർ സംസാരിച്ചു.

SMYM പ്രസിഡൻ്റ് സെറീന റോസ് ജോയ് നയിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ അനേകം കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം സേറ മരിയ ഷിന്റോയും (D/o Shinto Paul and Smitha Kuriakose, Swords) രണ്ടാം സ്ഥാനം ഡാനിയേൽ ഇമ്മാനുവേലും( S/o Emmanuel Joseph Thengumpillil and Rita Emmanuel-Lucan), മൂന്നാം സ്ഥാനം ഷിൻ്റോ പോളും (സോർഡ്സ്) കരസ്ഥമാക്കി.

ഫാ. പോൾ മൊറേലി (സഭായോഗം ജനറൽ സെക്രട്ടറി അയർലൻഡ്), ഫാ.ജോസ് ഭരണികുളങ്ങര, (Director മാതൃവേദി അയർലൻഡ്), ഫാ.ബിനോജ് മുളവരിക്കൽ ( Director SMYM യൂറോപ്പ്), ഫാ. മാർട്ടിൻ പറോക്കാരൻ (Kilkenny), ഫാ. ജെയ്‌സൺ
കുത്തനാപ്പള്ളിൽ (Thullamore), ഫാ. സിബി അറക്കൽ (Waterford), ഫാ. പോൾ തെറ്റയിൽ (Clonemel), ഫാ. ജിൽസൻ കോക്കണ്ടം (Cork), ഫാ.ജോഷി പറോക്കാരൻ (Belfast), ഫാ. ജെയിൻ മണ്ണത്തൂക്കാരൻ (Belfast), ഫാ. ജോ പഴേപറമ്പിൽ, (Belfast), ഫാ.റോബിൻ Limeric), ഫാ. അക്വിനോ (Wexford)
തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ജോഷി കൊച്ചുപറമ്പിൽ, ബിനു ആദം ബെൽഫാസ്റ്റ്, സാജു ജേക്കബ് ലിമറിക്ക് എന്നിവർ ഓർമ്മകൾക്കു സുഗന്ധവും മനസ്സിനു മധുരവും നൽകുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു.

വടക്കൻ അയർലൻഡിലേയും റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും വിവിധ കുർബാന സെൻ്ററുകളിൽനിന്ന് നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2021 വർഷം യൗസേപ്പിതാവിനു സമർപ്പിച്ചു. ‘പാട്രിസ് കോർഡ്’ എന്നപേരിൽ അപ്പസ്തോലിക കത്തും മാർപാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2020 ഡിസംബർ 8 മുതൽ ആരംഭിച്ച യൗസേപ്പിതാവിൻ്റെ വർഷാചരണത്തിൻ്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയർലണ്ട് സീറോ മലബാർ സഭയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് ‘സാദരം’ എന്നപേരിൽ സംഘടിപ്പിച്ച സൂം കൂട്ടായ്‌മയിൽ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാർത്ഥനകളും നടത്തി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിലധികം വൈദീകർ ‘സാദരം’ പരിപാടിയിൽ പങ്കെടുത്ത് സന്ദേശം നൽകി.

സീറോമലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ടിബി മാത്യു , സെക്രട്ടറി ജിൻസി ജിജി, പോൾ കൊടിയൻ, പിന്റു ജേക്കബ്, ജൂലി, സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റി സുരേഷ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, ഫാമിലി അപ്പസ്തോലിക് സെക്രട്ടറി അൽഫോൻസാ ബിനു, മാതൃവേദി നാഷണൽ പ്രഡിഡന്റ് ഡോ.ഷേർലി ജോർജ്, സെക്രട്ടറി രാജി ഡൊമിനിക്, പിതൃവേദി ട്രഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ (നോർത്തേൺ അയർലണ്ട്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിയോ ജോസഫ്, ഡബ്ലിൻ സോണൽ പ്രസിഡണ്ട്‌ ജെയ്‌സൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.