News

സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.
25-01-2021

അയർലണ്ട് സീറോ മലബാർ സഭ മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സൂം മീറ്റിംഗിലൂടെ വൈകിട്ട് 6.45 ന് പ്രാർത്ഥനശുശ്രൂഷയോടെ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു.

മാതൃവേദി അഡ്ഹോക് കമ്മിറ്റി പ്രസിഡണ്ട് ഡോ. ഷേർളി ജോർജ്ജ് ഏവരെയും സ്വാഗതം ചെയ്തു. അയർലണ്ട് മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തി. സീറോ മലബാർ സഭയുടെ യൂറോപ്പിൻ്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് അയർലണ്ട് നാഷണൽ മാതൃവേദി സംഘടനയുടെ ഉത്ഘാടന നിര്‍വഹിച്ചു. തദവസരത്തില്‍ മാതൃവേദിയുടെ ഉപനിയമം ബിഷപ്പിന്റെ ഔദ്യോഗികമായ അംഗീകാരത്തിനുവേണ്ടി സമർപ്പിച്ചു.

അയർലണ്ട് സീറോ മലബാർ കാത്തലിക് ചർച്ച് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദിയുടെ ലോഗോ പ്രകാശനവും തദവസരത്തില്‍ നടത്തുക ഉണ്ടായി. പരിശുദ്ധ മാതാവിന്റെയും വി. ജിയാന്നയുടെയും ചിത്രങ്ങൾ ചേര്‍ന്നതാണു ലോഗോ അയർലണ്ടിൽ മാതൃവേദി നാഷണൽ തലത്തിൽ വളർന്നതിന്റെ പിന്നിലെ ക്രമീകരണങ്ങൾ ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു വിശദീകരിച്ചു .

ഇൻ്റർനാഷണല്‍ സീറോ മലബാര്‍ മാതൃവേദിയുടെ ഡയറക്ടർ ഫാ. വിൽസൺ എലുവത്തിങ്ങല്‍ കൂനന്‍), പ്രസിഡണ്ട് ഡോ. കെ. വി. റീത്തമ്മബ്എന്നിവർ ആശംസകൾ അറിയിച്ചു. SMYM യൂറോപ്പ് ഡയറക്ടർ റവ. ഫാ. ബിനോജ് മുളവരിക്കല്‍ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. “സ്പിൻ ദ വീൽ” എന്ന പ്രോഗ്രാമിലൂടെ ബൈബിളിലെ അനുകരണീയരായ സ്ത്രീകളുടെ പേരുകൾ ഓരോ മാതൃവേദി യൂണിറ്റിന് നൽകുകയും ഈ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഓരോ യൂണിറ്റും ബൈബിൾ പഠനം നടത്തക്ക രീതിയിൽ പരിപാടികൾ ആവിഷ്കരിക്കുകയുണ്ടായി.
മാതൃവേദി അഡ്ഹോക് കമ്മിറ്റി വൈസ് പ്രസിഡണ്ട്‌, ലിഷ രാജീവ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും സാൽവേ റെജീന യുടെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ചവർക്കും നന്ദി പറഞ്ഞു. സെക്രട്ടറി രാജി ഡൊമിനിക്, ട്രഷ്രറർ & ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലന്‍ എന്നിവർ പരിപാടിയുടെ അവതാരകര്‍ ആയിരുന്നു.

അയർലണ്ടിലെ എല്ലാ മാതൃവേദി യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യമായി ഒരുക്കിയ ഈ സമ്മേളനത്തിൽ ഏകദേശം നാനൂറോളം കുടുംബങ്ങൾ പങ്കെടുത്തു.