ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച ആരംഭിക്കും. റോസറ്റയിലെ St. Bernadette Church, Belfast, BT6 0LU ആണ് ധ്യാനത്തിനും കൺവെൻഷനും വേദിയാകുന്നത്.
കൗൺസലിംഗ് പ്രൊഫഷണലും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ഡോ. കുര്യൻ പുരമടം ആണ് ധ്യാനം നയിക്കുന്നത്. പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലും കാനഡയിലെ പ്രവാസി സമൂഹങ്ങൾക്കിടയിലും ആത്മീയ ശുശ്രൂഷ നിർവഹിച്ച അദ്ദേഹത്തിന്റെ സമ്പന്നമായ അനുഭവസമ്പത്ത് ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് അനുഗ്രഹമാകുമെന്ന് സംഘാടകർ അറിയിച്ചു.
കുടുംബജീവിതം നയിക്കുന്നവർക്കും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നവർക്കും യുവജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജപമാലയോടും വിശുദ്ധ കുർബാനയോടും കൂടി ധ്യാനം ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 7.30 വരെയുമാണ് ധ്യാനം.
ഇതോടൊപ്പം Teens & Kids Retreat പ്രത്യേകമായി നടത്തപ്പെടും. കുട്ടികളുടെ പേരുവിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
രജിസ്ട്രേഷൻ:
ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്കായി ലഘുഭക്ഷണവും പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങളിൽ എത്തുന്നവർ പള്ളിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ സ്വന്തം ഉത്തരവാദിത്വത്തിൽ പാർക്കിംഗ് നടത്തണം. സമീപവാസികളുടെ ഡ്രൈവേകൾ തടസ്സപ്പെടുത്താതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും സംഘാടകർ അഭ്യർഥിച്ചു.
ബെൽഫാസ്റ്റ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസും ഫാ. അനീഷും അറിയിച്ചു. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാസഹായവും സഹകരണവും അഭ്യർഥിച്ചു.
വേദി: St. Bernadette Church, Rosetta, Belfast, BT6 0LU
തീയതി: ഓഗസ്റ്റ് 14, 15, 16
സമയം: വെള്ളി & ശനി – 9.00 am–5.00 pm | ഞായർ – 12.30 pm–7.30 pm