News

17 -ാമത് ലിമറിക് ബൈബിൾ കൺ വെൻഷനു ഇന്ന് തുടക്കമാകും.  
13-08-2026

ലിമറിക് : ലിമറിക് സീറോ മലബാർ സഭയുടെ പതിനേഴാമത് ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും.  ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിൻ്റെ  ആഴപ്പെടുത്തലിനുമായി സംഘടിപ്പിക്കുന്ന വാർഷിക ധ്യാനം ആഗസ്റ്റ് 14, 15, 16 തീയതികളിൽ ലിമറിക് പാട്രിക് വെൽ റേയ്സ്കോഴ്സിൽ ( Patrickwell Racecourse) -ൽ നടക്കും. ദൈവവചനത്തിന്റെയും പ്രാർത്ഥനയുടെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിൻ്റേയും മധ്യത്തിൽ വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനുള്ള അവസരമാണ് മൂന്ന് ദിവസത്തെ ധ്യാനത്തിലൂടെ ഒരുക്കുന്നത്.

പ്രശസ്ത ധ്യാനഗുരുവായ ഫാ. ജെയിംസ് മഞ്ഞാക്കൽ MSFS, ബ്ര. സന്തോഷ് കരുമാത്തറ എന്നിവരുടെ  നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ക്രിസ്തുവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വാസത്തിൽ പുതുക്കപ്പെടുന്നതിനും ധ്യാനം സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

യുവജനങ്ങൾക്കായി ബ്ര. ജോസ് കുര്യാക്കോസിൻ്റെ  നേതൃത്വത്തിൽ പ്രത്യേക ആത്മീയ ശുശ്രൂഷകളും പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും കൗമാരക്കാർക്കുമായി എ..എഫ്. സി, എം,  മിനിസ്ട്രി (AFCM Ministry)  യുടെ നേതൃത്വത്തിൽ പ്രത്യേക ധ്യാനവും അനുബന്ധ പരിപാടികളും ഉണ്ടായിരിക്കും. കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധ കുർബാന, ആരാധന, ദൈവവചന പ്രഘോഷണം, കുമ്പസാരം, പ്രാർത്ഥന തുടങ്ങിയ വിവിധ ആത്മീയ ശുശ്രൂഷകൾ ധ്യാനത്തിന്റെ ഭാഗമായി നടക്കും. ജീവിതത്തിലെ പ്രതിസന്ധികളും ആശങ്കകളും ദൈവസന്നിധിയിൽ സമർപ്പിച്ച് വിശ്വാസത്തിലും ആത്മീയതയിലും നവീകരിക്കപ്പെടുന്നതിനുള്ള അവസരമായി ധ്യാനത്തെ കാണണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

മാതാപിതാക്കൾ കുട്ടികളെയും യുവജനങ്ങളെയും ധ്യാനത്തിൽ പങ്കെടുപ്പിക്കണമെന്നും കുടുംബസമേതം ധ്യാനത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. മൂന്ന് ദിവസത്തെ ധ്യാനം വിശ്വാസികളുടെ ജീവിതത്തിൽ ആത്മീയ നവീകരണത്തിനും കുടുംബബന്ധങ്ങളുടെ ശക്തീകരണത്തിനും ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ ആഴപ്പെടുത്തലിനും വഴിയൊരുക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

Shares

Recent News